പ്രതിഭാ സംഗമം സംഘടിപ്പിച്ചു

മേപ്പാടി : മേപ്പാടി അക്ഷരം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയും കലാസാംസ്കാരിക മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും ആണ് ചടങ്ങിൽ ആദരിച്ചത്.മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എം എസ് ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ ടി ഷണ്മുഖൻ സമ്മാനദാനം നിർവഹിച്ചു. കെ ശിവദാസൻ, ജോബിഷ് കുര്യൻ, കെ വിശാലാക്ഷി, കെ അച്യുതൻ, കലേഷ് ആർ എന്നിവർ സംസാരിച്ചു.



Leave a Reply