March 31, 2023

കാരാപ്പുഴ ഡാമിലെ ട്രയൽ റൺ ഇന്ന്‌

IMG_20230314_105752.jpg
അമ്പലവയൽ: കാരാപ്പുഴ ഡാമിലെ വെള്ളം 25 കിലോ മീറ്റർ ദൂരം വരെയുള്ള കൃഷിയിടത്തിലേക്ക് ഇന്ന് ട്രയൽ റൺ നടത്തും. നാളെ മുതൽ തുടർ‌ച്ചയായി വെള്ളം വിതരണം ചെയ്യും. ഡാമിൽ നിന്നുള്ള  ഇടതുകര, വലതുകര കനാലുകൾ വഴിയാണ് ജലവിതരണം. ഇതോടെ കടുത്ത വേനലിൽ കൂടുതൽ കൃഷിയിടങ്ങളിലും പാടശേഖര സമിതികൾക്കും കൂടുതൽ വെള്ളം ലഭ്യമാകും. ഡാമിന്റെ ജലവിതരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദൂരം വെള്ളം എത്തിക്കുന്നത് ആദ്യമായാണ്. ഇടതുകര കനാൽ വഴി 16. 74 കിലോ മീറ്ററും വലതുകര വഴി 8. 805 കിലോ മീറ്റർ ദൂരവുമാണ് വെള്ളം എത്തുക.  ഇടതുകര വഴി മടക്കിമല, കമ്പളക്കാട് വരെയുള്ള പ്രദേശങ്ങളിൽ വെള്ളമെത്തും.  വലതുകര വഴി മീനങ്ങാടി, ചെണ്ടക്കുനി വരെയുള്ള ഭാഗങ്ങളിൽ ജലവിതരണമുണ്ടാകും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *