യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവം:ക്ഷേത്ര ഭാരാഹികള്‍ക്കെതിരെ കേസെടുക്കണം – ഫോറസ്റ്റ് റൈറ്റ് ആക്ട് കമ്മിറ്റി

തലപ്പുഴ: ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തിൽ ക്ഷേത്ര ഭാരാഹികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് തലപ്പുഴ ഗോദാവരി കോളനി ഫോറസ്റ്റ് റൈറ്റ് ആക്ട് കമ്മിറ്റി. ഗോദാവരി കോളനിയിലെ കോട്ടക്കുന്ന് ക്ഷേത്ര ഉത്സവം അധികാരികളുടെ അനുമതിയോ, നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. കൂടാതെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ക്ക് മദ്യപിച്ച് കലാപമുണ്ടാക്കുവാന്‍ അവസരം നൽകുകയും 24 വയസുള്ള യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ ക്ഷേത്ര ഭാരാഹികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും തലപ്പുഴ ഗോദാവരി കോളനി ഫോറസ്റ്റ് റൈറ്റ് ആക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ സി.പി രാജന്‍, ചെയര്‍മാന്‍ രാജേഷ്.കെ എന്നിവര്‍ സംസാരിച്ചു.



Leave a Reply