കന്നുകാലികളിലെ ചർമ്മമുഴ രോഗം; അറിയാം പ്രതിരോധിക്കാം’-പരിശീലന പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായുള്ള കേന്ദ്ര പദ്ധതിയായ നാഷണൽ ഇന്നോവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രിക്കൾച്ചർ നിക്രയുടെ ഭാഗമായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം സീതാമൗണ്ട് ക്ഷീര ഉത്പാദക കർഷക സംഘം ഹാളിൽ വച്ച് 'കന്നുകാലികളിലെ ചർമ്മമുഴ രോഗം, അറിയാം പ്രതിരോധിക്കാം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ വി കെ വയനാട് പ്രോഗ്രാം കോർഡിനേറ്റർ, ഡോ. സഫിയ എൻ ഇ സ്വാഗതം ആശംസിച്ച പരിപാടിയിൽ മുള്ളൻകൊല്ലി കൃഷി ഓഫീസർ സുമിന റ്റി എസ് അധ്യക്ഷയായി. ക്ഷീര സംഘം പ്രസിഡന്റ് വി എസ് മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വയനാട് പെറ്റ് ഹോസ്പിറ്റൽ വെറ്റിനറി സർജൻ ഡോ. അഭിറാം എം ജെ പരിശീലന പരിപാടി നയിച്ചു. പരിപാടിയിൽ കന്നുകാലികൾക്കുള്ള മിനറൽ മിക്സർ, അകിട് വീക്കം തടയുന്നതിനുള്ള മരുന്നുകൾ, ഫീഡ് സപ്ലിമെന്റ്, വിറ്റാമിനുകൾ എന്നിവ വിതരണം ചെയ്തു. വരൾച്ചയെ പ്രതിരോധിക്കുവാനും, മണ്ണിന്റെ ഫലഭൂയിഷ്‌ഠത മെച്ചപ്പെടുത്തുന്നതിനും ശേഷിയുള്ള പയർ വർഗ്ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വൻപയർ വിത്ത് വിതരണം ചെയ്തു. അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണവുമായി ബന്ധപ്പെട്ട് ചെറുധാന്യ കൃഷിയിലുള്ള കർഷകരുടെ താല്പര്യം അറിയുന്നതിനായി സർവ്വേ നടത്തുകയും ചെയ്തു. കെ വി കെ വയനാട് അഗ്രോണമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദുലേഖ വി പി, നിക്ര പ്രൊജക്റ്റ് സീനിയർ റിസർച്ച് ഫെല്ലോ ശ്രിമതി. അളക എസ് ബാലൻ, റിസർച്ച് അസിസ്റ്റന്റ് ശ്രീ. വാൻസൺ വില്യം തുടങ്ങിയർ പങ്കെടുത്തു.



Leave a Reply