പുൽപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി; കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നു
പുൽപ്പള്ളി: വീടിനോട് ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പുലി ആക്രമിച്ച് കൊന്നു. മൂന്നു പാലം പുളിമൂട്ടിൽ ബെന്നിയുടെ ആടുകളെയാണ് ആക്രമിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന ആടുകളെ ആക്രമിച്ചത് പുലിയാണെന്ന് വീട്ടുകാർ പറഞ്ഞു. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാടിച്ചിറയിലും കൂട്ടിൽ കെട്ടിയിരുന്ന വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നിരുന്നു.





Leave a Reply