ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗംചേർന്നു

കൽപ്പറ്റ : ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടാം ഘട്ടം പ്രോഗ്രാമിനെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് യോഗത്തില്‍ വിശദീകരിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ നിലവിലുളള പ്രവര്‍ത്തനങ്ങള്‍, ഫോക്കസ് ഏരിയ എന്നിവ അവതരിപ്പിച്ചു. ഡി.എം.ഒ ( ആയുഷ്) ഡോ. എ. പ്രീത, ഡി.എം.ഒ (ഹോമിയോ) ഡോ. ടി.വൈ ശ്രീലേഖ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാസേനന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പത്മകുമാര്‍ എ പിളള, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply