അയ്യപ്പ സേവാ സംഘം വള്ളിയൂർക്കാവിൽ ട്രോളി നൽകി

മാനന്തവാടി: അയ്യപ്പ സേവാ സംഘം വള്ളിയൂർകാവ് യൂണിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലു ദിനം നീണ്ടു നിൽക്കുന്ന ശ്രീ.വള്ളിയൂർകാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് അന്നപൂർണ്ണേശ്വേരി ഹാളിൽ അന്നദാനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്ലേറ്റ് സെറ്റ് ചെയ്യാനുള്ള ട്രോളിയാണ് നൽകിയത്. നാല് ട്രോളികളിലായി 1000 ത്തിൽ പരം പ്ലേയിറ്റ് വെക്കാൻ സംവിധാനമുള്ള ട്രോളിയാണ് സൗജന്യമായി നൽകിയത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷ് അയ്യപ്പ സേവാസംഘം വളളിയൂർകാവ് യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് കമ്മന മോഹനനിൽ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യ്തു. പ്രശാന്ത് എൻ.സി, എ.എം. നിശാന്ത്, കെ.സി.സുനിൽകുമാർ, സന്തോഷ് ജി നായർ, വി.രാമചന്ദ്രൻ, എൻ.സി.ശാന്ത, രമേശൻ കണ്ണിവൽ എന്നിവർ നേതൃത്വം നൽകി.



Leave a Reply