കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി: സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ സംഘടനാ തലത്തില്‍ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. പഠന ക്യാമ്പ് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ടി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ജി. സതീഷ് കുമാര്‍, ജില്ലാ പ്രസിഡണ്ട് എന്‍. ബഷീര്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, കെ.പി.എ. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ബിപിന്‍ സണ്ണി, കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് മുബാറക് എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. പ്രവീണ്‍, ജോയിന്റ് സെക്രട്ടറി ഇ.വി. പ്രദീപന്‍, ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ഇ.കെ. ബിജുജുന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.



Leave a Reply