വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി

തരിയോട്: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ഷിബു പോള്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.വിന്‍സന്റ് ജോര്‍ജ് നന്ദിയും പറഞ്ഞു. 200 ഓളം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.



Leave a Reply