പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൽപ്പറ്റ : ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് കേന്ദ്രവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റയും (ആര്‍.ജി.എസ്.എ) നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്ന 'വാട്ടര്‍ സഫിഷ്യന്റ് പഞ്ചായത്ത്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മാര്‍ച്ച് 22 ന് ലോക ജല ദിനത്തില്‍ 'തണ്ണീര്‍ക്കണ്ണി കരുതാം നാളേക്കായ്' എന്ന പേരില്‍ നടത്തുന്ന ക്യാമ്പെയിനിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, ജില്ലാ ആര്‍.ജി.എസ് എ.ഡി.പി.എം ജെ.എല്‍ അനീഷ്, ആര്‍.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply