മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ്.പ്രസിഡണ്ട് എ.കെ. ജയഭാരതി അവതരിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ലഭിക്കുന്ന തുക ഉള്‍പ്പെടെ 90.28 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ വിവിധ മേഖലകള്‍ക്കായി 90.19 കോടി രൂപ നീക്കി വെക്കുന്നതാണ്. 8.53 ലക്ഷം മിച്ചം പ്രതീക്ഷിക്കുന്നതാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ്. ഭവന നിര്‍മാണത്തിന് ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി 110.52 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തിത് 274.80 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 29.40 ലക്ഷം രൂപയും ചെലവഴിക്കും. ആരോഗ്യ മേഖലയില്‍ പെരുന്നന്നൂര്‍ സി.എച്ചി.സിയില്‍ ആധുനിക സൗകര്യങ്ങളോടെ ലാബ് ടെസ്റ്റ് യൂണിറ്റ് സജ്ജീകരിക്കും. 1 കോടി 39 ലക്ഷം രൂപ മുടക്കി പേര്യ സി.എച്ച്.സിക്ക് ആധുനിക ഒ.പി വിഭാഗം നിര്‍മ്മിക്കും.
ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ 2 വര്‍ഷമായി നടപ്പാക്കി വരുന്ന കനിവ് പദ്ധതി വിപുലപ്പെടുത്തുന്നതിനായി 50 ലക്ഷം രൂപ അടുത്ത സാമ്പത്തിക വര്‍ഷം കനിവ് പദ്ധതിക്ക് നീക്കി വെക്കും. പെയിന്‍ ആന്റ് പാലിയേറ്റീവ് സെക്കണ്ടറി ഹോം കെയര്‍ സംവിധാനത്തിന് 10 ലക്ഷം രൂപയും നല്ലൂര്‍നാട് ഡയാലിസിസ് സെന്ററിന് 24 ലക്ഷം രൂപയും നല്‍കും. സായാഹ്ന ഒ.പി സംവിധാനം ഏര്‍പ്പെടുത്താന്‍ 19.5 ലക്ഷം രൂപ നീക്കീ വെക്കും.
ക്ഷീരകര്‍ഷകര്‍ക്ക് പ്രോല്‍സാഹന പാരിതോഷികം നല്‍കാന്‍ 60 ലക്ഷം രൂപ വിനിയോഗിക്കും. 15 ലക്ഷം രൂപ ചെലവ് ചെയ്ത് ഒരു സ്ഥലത്ത് ചാണക സംസ്‌കരണ യുണിറ്റ് ആരംഭിക്കും. മൊബൈല്‍ വെറ്റനറി ക്ലിനിക്കിന് 20.5 ലക്ഷം രൂപ നീക്കി വെച്ചു.
ജലസേചന / ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനാല്‍/ ചെക്ക്ഡാം നിര്‍മാണത്തിന് 31.38 ലക്ഷം രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് നല്‍കുന്ന നെല്‍ക്കൃഷി കൂലി ചെലവ് സബ്‌സിഡി നല്‍കാന്‍ 22.50 ലക്ഷം രൂപ അനുവദിക്കും. വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് തിരുനെല്ലി പഞ്ചായത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് ഫെന്‍സിങ്ങ് നിര്‍മ്മിക്കും. ഈയിനത്തില്‍ 25 ലക്ഷം രൂപ ചെലവ് ചെയ്യും.
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 22 ലക്ഷം രൂപയും, ഇലക്ട്രിക്ക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ 10 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് 95 ലക്ഷം രൂപയും പൂരക പോഷകാഹാര പരിപാടിക്ക് 15 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗക്കാര്‍ക്കായി കലോല്‍സവം നടത്താന്‍ 1 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി.
പട്ടിക ജാതി – പട്ടികവര്‍ഗ വിഭാഗം ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് 60 ലക്ഷം രൂപ നീക്കി വെച്ചു. പട്ടികജാതി കോളനികളില്‍ പഠനമുറി നിര്‍മ്മാണത്തിന് 14 ലക്ഷം രൂപയും ചെമ്പക മൂല വികസന വിദ്യാകേന്ദ്രത്തിന് 24 ലക്ഷം രൂപയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് 3ലക്ഷം രൂപയും വകയിരുത്തി.
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഷീ-ലോഡ്ജ് 2023 മെയ് മാസത്തില്‍ ഗുണഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കും. വിവിധ സ്ഥലങ്ങളില്‍ വനിതാ സമുച്ചയ നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും വനിതാ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപയും ഖാദി ബോര്‍ഡുമായി ചേര്‍ന്ന് വനിതാ സ്വയം തൊഴില്‍ സംരംഭത്തിന് 10 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി.
കുടിവെള്ളം – ശുചിത്വ മേഖലയിലെ പ്രവര്‍ത്തനങ്ങച്ചക്ക് 57.58 ലക്ഷം രൂപ ചെലവഴിക്കും
തൊഴിലുറപ്പ് പദ്ധതി പ്രകാരം 12 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും തൊഴുത്ത് / ആട്ടിന്‍ കൂട് നിര്‍മാണത്തിന് 25.97 കോടി രൂപയും വേതനം നല്‍കാന്‍ 38.95 കോടി രൂപയും ചെലവഴിക്കും.
കാപ്പുംകുന്ന് പട്ടികവര്‍ഗ കോളനിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നീക്കിവെക്കും. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഗ്രമവണ്ടി പദ്ധതിക്ക് 10 ലക്ഷം രൂപ നീക്കി വെച്ചു.
പഴശ്ശി സാംസ്‌കാരിക നിലയം നിര്‍മ്മിക്കാന്‍ 18.77 ലക്ഷം രൂപ നീക്കി വെച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന പി.കെ. കാളന്‍ സ്മൃതിദിനം വിപുലമായ പരിപാടികളോടെ ആചരിക്കും. ഓരോ പഞ്ചായത്തിലെ 3 വീതം ലൈബ്രററികള്‍ തെരഞ്ഞെടുത്ത് ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഒരുക്കുന്നതാണ്.
ബഡ്ജറ്റ് അവതരണ യോഗത്തില്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി പ്രദീപ്മാസ്റ്റര്‍, സുധി രാധാകൃഷ്ണന്‍, അംബികാ ഷാജി, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി. വിജോള്‍, പി. കല്യാണി, ജോയ് സി. ഷാജു മെമ്പര്‍മാരായ പി. ചന്ദ്രന്‍, പി.കെ. അമീന്‍, ഇന്ദിരാപ്രേമചന്ദ്രന്‍, അബ്ദുള്‍ അസീസ്, രമ്യാ താരേഷ്, സല്‍മാ മോയിന്‍, ബി.എം വിമല, വി. ബാലന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍, തുടങ്ങിയവര്‍ ബഡ്ജറ്റ് അവതരണ യോഗത്തില്‍ പങ്കെടുത്തു.



Leave a Reply