April 1, 2023

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് ഫാസിസ്റ്റ് നയം: എന്‍.ഡി.അപ്പച്ചന്‍ എക്‌സ് എം.എല്‍.എ

eiX4YJD73467.jpg
കല്‍പ്പറ്റ: പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേതെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ എക്‌സ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ തിരുത്തല്‍ ശക്തിയായി നില്‍ക്കേണ്ട ധര്‍മ്മമാണ് പ്രതിപക്ഷത്തിനുള്ളത്. ജനങ്ങള്‍ക്കു വേണ്ടി പ്രതികരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയര്‍മാന്‍ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പി.എസ് ഗിരീഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയവികലതയില്‍ പ്രതിഷേധിച്ചും, സാധാരണക്കാരനെ മറന്ന് കോര്‍പ്പറേറ്റുകളെ പിന്തുണക്കുന്ന കേന്ദ്രനയത്തിനെതിരെയും, പൊതുജനത്തിന്റെ നടുവൊടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയുമായിരുന്നു സെറ്റോ ജില്ലാ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
വി.സി.സത്യന്‍, രാജന്‍ ബാബു, കെ.വി.ചന്ദ്രന്‍, പി.സഫ്വാന്‍, പി.ദിലീപ്കുമാര്‍, സി വി.വിജേഷ്, ടി.എന്‍.സജിന്‍, കെ.ടി.ഷാജി, വി.എ.അബ്ദുള്ള, ഗ്ലോറിന്‍സെക്വീര, ഇ.എസ്.ബെന്നി, ഷാജു ജോണ്‍, കെ.ആര്‍. ബിനീഷ്, റോണി ജേക്കബ്,
ടി.എം.അനൂപ്, സി.കെ.ജിതേഷ്, പി.റീന, കെ. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *