വൈത്തിരി പള്ളിയില്‍ ഊട്ടുതിരുനാള്‍ തുടങ്ങി

കല്‍പ്പറ്റ: വൈത്തിരിയില്‍ 1845ല്‍ സ്ഥാപിതമായ വിശുദ്ധ യൗസേഫ് പിതാവിന്റെ ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ തുടങ്ങി. ഇന്നു വൈകുന്നേരം കുരിശിന്റെ വഴിക്കുശേഷം വികാരി ഫാ.ഗ്രേഷ്യസ് ടോണി കൊടിയേറ്റി. ദിവ്യബലിയിലും നൊവേനയിലും ചേലോട്ട് എസ്റ്റേറ്റ് മാനേജരുമായ ഫാ.ഫ്രാന്‍സിസ് സിആര്‍ കാര്‍മികനായി.
നാളെ വൈകുന്നേരം അഞ്ചിന് ജപമാലയ്ക്കുശേഷമുള്ള ദിവ്യബലിയിലും നൊവേനയിലും കോഴിക്കോട് രൂപത ചാന്‍സലര്‍ ഫാ.സജീവ് വര്‍ഗീസ് കാര്‍മികനാകുമെന്ന് വികാരി, തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ ജോസ് കണിയാപുരം, സാബു കേദാരത്ത്, ദേവസി കണ്ണാട്ടുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുനാള്‍ സമാപന ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ജപമാല. തുടര്‍ന്ന് ദിവ്യബലി, നൊവേന, പ്രദക്ഷിണം, വാഴ്‌വ്. കണ്ണൂര്‍ രൂപത ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഊട്ടുനേര്‍ച്ച.



Leave a Reply