April 1, 2023

വയനാട് ടൂറിസം പാർട്ണർഷിപ്പ് മീറ്റ് നടത്തി

IMG_20230317_194612.jpg
കൽപ്പറ്റ : വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഹോട്ടൽ/റിസോർട്ട്/ ഹോം സ്റ്റേ നടത്തിപ്പുകാരുടെ സംഘടനയായ വയനാട് ഡെസ്റ്റിനേഷൻ മെയ്ക്കേഴ്‌സിൻ്റെ സഹകരണത്തോടെ തമിഴ്നാട് കോയമ്പത്തൂരിൽ വെച്ച് വയനാട് ടൂറിസം പാർട്ണർഷിപ്പ് മീറ്റ് സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള 200  അധികം ടൂർ ഓപ്പററ്റർമാർ/ ട്രാവൽ ഏജൻസികൾ തുടങ്ങിയവർ  മീറ്റിൽ പങ്കെടുത്തു  കോയമ്പത്തൂർ റെസിഡൻസി ടവർ ഹോട്ടലിൽ വെച്ച് മാർച്ച് 15 ന് ആരംഭിച്ച വയനാട് ടൂറിസം പാർട്ണർഷിപ്പ് മീറ്റ്  ഡിടിപിസി സെക്രട്ടറി ശ്രീ. അജേഷ്. കെ.ജി ഉദ്ഘാടനം നിർവ്വഹിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 50 ൽ അധികം വരുന്ന ഹോട്ടൽ/റിസോർട്ട്/ ഹോം സ്റ്റേ സ്ഥാപനങ്ങൾ  പുതിയ തമിഴ്നാട്ടിലെ വിവിധ ടൂറിസം ബിസ്സിനസ്സ്  സംരംഭങ്ങളുമായി ധാരണാപത്രങ്ങളായി. കേരള തനിമ നിറഞ്ഞ വാദ്യഘോഷങ്ങളോടെ അതിഥികൾക്ക് ഡിടിപിസി സ്വീകരണം ഏർപ്പെടുത്തിയിരുന്നു. ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലെ വിവിധ ട്രാവൽ അസോസിയേഷനുകളും പാർട്ണർഷിപ്പ് മീറ്റിൽ സഹകരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *