കേരള സമാജം സാന്ത്വനഭവനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ : ബാഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്‌ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും മാർച്ച് 21 ന് രാവിലെ 10 മണിക്ക് നടക്കും .
വയനാട് കല്പറ്റ ,മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാഹുൽ ഗാന്ധി എം പി ഉദ്‌ഘാടനം ചെയ്യും.കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
കെ സി വേണുഗോപാൽ എം പി , എം എൽ എ മാരായ ടി സിദ്ദിഖ് , ഐ സി ബാലകൃഷ്ണൻ , ഓ ർ കേളു , എൻ ഡി അപ്പച്ചൻ എക്സ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട് ,കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവർ സംബന്ധിക്കും.
2019 ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്‍പ്പറ്റ മുട്ടിൽ പഞ്ചായത്തില്‍ ഉള്ള പതിനാല് കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ച് നൽകിയത്. നിർധനരായ 100 കുടുംബങ്ങൾക്ക് വീടുകൾ വച്ച് നൽകാനാണ് കേരള സമാജം ലക്ഷ്യമാക്കുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു.
1940 ൽ ബാംഗ്ലൂരിൽ രൂപീകൃതമായ മലയാളികളുടെ ആദ്യത്തെ സംഘടനയാണ് കേരള സമാജം. വിദ്യഭ്യാസരംഗത്തും കാരുണ്യ സാംസ്‌കാരിക രംഗത്തും മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണ് കേരള സമാജം. 12 വിദ്യഭ്യാസ സ്ഥാപനങ്ങളും ഐ എ എസ് അക്കാദമിയും പ്രവർത്തിക്കുന്നു . കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അക്കാദമിയിൽ നിന്നും 140 പേർക്ക് സിവിൽ സർവീസ് ലഭിച്ചിട്ടുണ്ട്. സമാജത്തിനു കീഴിൽ നാല് ആംബുലൻസ് സർവീസുകളും ആറു ഡയാലിസിസ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.
സാന്ത്വന ഭവനം ആദ്യ വീടിന്റെ തറക്കല്ലിടൽ കർമം വയനാട് കലക്ടർ ഡോ.അദീന അബ്ദുള്ളയും കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം എൽ എ ഐ.സി.ബാലകൃഷ്ണനുമാണ് നിർവഹിച്ചത്. കൊറോണ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ കുറെ നാൾ തടസപ്പെട്ടിരുന്നു.
കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ്പദ്ധതി നടപ്പാക്കിയത്.
വിശദ വിവരങ്ങള്‍ക്ക് 9845222688, 98800 66695



Leave a Reply