June 10, 2026

വള്ളിയൂര്‍ക്കാവില്‍ പച്ചമരത്തണലുമായി ആയുര്‍വ്വേദ വകുപ്പ്

0
eiD4VWY86054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാള്‍ 'പച്ചമരത്തണലില്‍' ഒരുങ്ങുന്നു. എക്‌സിബിഷന്‍ സെന്ററിലെ മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനവും സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മാര്‍ച്ച് 20 ന് രാവിലെ 9.30 ന് നിര്‍വ്വഹിക്കും. പച്ചമരത്തണലില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത വേനലില്‍ ശീലിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ മനസ്സിലാക്കാം. ആയുര്‍വ്വേദത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും കഴിയുന്ന രീതിയിലാണ് സ്റ്റാള്‍ ഒരുക്കിയിയിരിക്കുന്നത്. ചെറുധാന്യ വര്‍ഗ്ഗത്തിന്റെ പ്രാധാന്യം, വിളര്‍ച്ചാരോഗനിവാരണ മാര്‍ഗ്ഗങ്ങള്‍, ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന വിവിധ പദ്ധതികള്‍, സ്ഥാപനങ്ങളുടെ വിശദ വിവരങ്ങള്‍ എന്നിവയെക്കുറിച്ചും പച്ചമരത്തണലിലൂടെ അറിവ് പകരും. സ്റ്റാളില്‍ ഔഷധസസ്യ പ്രദര്‍ശനവും ദിവസേന വേനല്‍ക്കാലത്ത് കുളിര്‍മ്മ നല്‍കുന്ന പാനകവും വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *