March 21, 2023

വയനാട് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

IMG_20230319_091743.jpg
 ബത്തേരി : വയനാട് ബൈബിൾ കൺവെൻഷൻ ബത്തേരി രൂപതാധ്യക്ഷനും സി.ബി.സി.ഐ. വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്തു. സഭ, യേശുക്രിസ്തുവിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതൽ 2025 വരെ കേരളസഭ നവീകരണവർഷമായി ആചരിക്കുന്ന കാലയളവിൽ യേശുക്രിസ്തുവിന്റെ രക്ഷയുടെ സുവിശേഷം ലോകമെങ്ങും അറിയിക്കുകയാണ് നമുക്കുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി രൂപതയുടെ സഹായമെത്രാൻ ഡോ. അലക്സ് താരാമംഗലം വചനസന്ദേശം നൽകി. ബത്തേരി രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ, ഫാ. ജെയിംസ് മലേപ്പറമ്പിൽ, ഡോ. ഫാ. തോമസ് കാഞ്ഞിരമുകളിൽ, ഫാ. ആന്റണി പടിപ്പുരക്കൽ, ഫാ. പോൾ ആൻഡ്രൂസ്, മോൺ. ജേക്കബ് ഓലിക്കൽ, ഫാ. സെബാസ്റ്റ്യൻ ഇടയത്ത്, ഫാ. മാത്യു അറബൻകുടിയിൽ, ഫാ. ബെന്നി പനച്ചിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *