ജില്ലാതല ശില്പശാല നടത്തി

മീനങ്ങാടി :സാമൂഹികനീതിവകുപ്പ്, ഉന്നതവിദ്യാഭ്യാസ സംസ്ഥാന എൻ.എസ്.എസ്. സെൽ എന്നിവചേർന്ന് രൂപവത്കരിച്ച ലഹരിവിരുദ്ധ ആസാദ് സേന എൻ.എസ്.എസ്. പ്രോഗ്രാംഓഫീസർമാർക്കായി ജില്ലാതല ശില്പശാല നടത്തി.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലായിരുന്നു പരിപാടി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. വിനയൻ അധ്യക്ഷനായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ഷാജി, ഡോ. ജോ ടുട്ടു ജോർജ്, അഡ്വ. സി.കെ. മേഴ്സി, സാമൂഹികനീതി വകുപ്പ് സൂപ്രണ്ട് എം.വി. സഞ്ജയൻ, എൻ.എസ്.എസ്. നാഷണൽ ട്രെയിനർ ബ്രഹ്മനായകൻ മഹാദേവൻ, എൻ.എസ്.എസ്. അലംനി കോ-ഓർഡിനേറ്റർ രതീഷ് കുമാർ, പ്രിൻസിപ്പൽ ശ്രീനാരായണ നായിക്, മീനങ്ങാടി പോളിടെക്നിക് പ്രോഗ്രാം ഓഫീസർ എം.സി. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply