വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം;ഭാരതീയ ചികിത്സാ വകുപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മാനന്തവാടി: വയനാട് മഹോത്സവമായ ശ്രീ. വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് '' പച്ച മരത്തണലിൽ ” എന്ന പേരിൽ താഴെക്കാവ് സ്റ്റേജിൽ മെഡിക്കൽ ക്യാമ്പ് നടത്തി. നിരവധി ആളുകൾ പരിശോധനയ്ക്ക് വിധേയരായി. സബ്ബ് കളക്ടർ ആർ.ശ്രീലക്ഷ്മി ഐ.എ.എസ് ഉദ്ഘാടനം ചെയ്യ്തു.ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനിൽ ഒമർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.പ്രീത, ഏച്ചോം ഗോപി, ഡോ.ഒ.വി സുഷ പി.കെ.അനിൽകുമാർ, സന്തോഷ്.ജി.നായർ, നിഷാദ്, ഇന്ദിര പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.



Leave a Reply