സാഹസീക വിനോദസഞ്ചാര മേഖലയിലുള്ളവർക്ക് പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകി

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട് ജില്ലയിലെ സാഹസീക വിനോദസഞ്ചാരമേഖലയിലെ സംരഭകർക്കും ജീവനക്കാർക്കുമായി അമേരിക്കൻ ഹാർട് അസോസിയേഷന്റെ അംഗീകാരമുള്ള ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം സംഘടിപ്പിച്ചു. വിനോദ സഞ്ചാര വകുപ്പ്, ഡി ടി പി സി, ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവർ വിവിധ ടൂറിസം സംഘടനകളുമായി ചേർന്നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എഡിഎം. ഷാജു എൻ ഐ നിർവഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ, ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലീം സ്വാഗതവും ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ സിജോ മാനുവൽ നന്ദിയും പ്രകാശിപ്പിച്ചു.



Leave a Reply