ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൽപ്പറ്റ :സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സേവനങ്ങളുടെ ലഭ്യതയും തുല്ല്യ അവകാശങ്ങളും ഉറപ്പു വരുത്തുന്നതിനുമായാണ് ജില്ലയിലെ ജനപ്രതിനിധികള്‍, കുടുബശ്രീ സി.ഡി.എസ്, എ.ഡി.എസ്, ആശാ വര്‍ക്കര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.
അഡ്വ.ഗ്ലോറി ജോര്‍ജ്, ഡോ. ജസ്റ്റിന്‍ ഫ്രാന്‍സിസ്, ജൂനിയര്‍ സൂപ്രണ്ട് എം.വി സഞ്ജയന്‍, ഷീബ പനോളി, സയാ അലി തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply