August 27, 2026

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

0
20230322_192109.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ :  അന്യായമായ ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മുന്നിലേക്ക് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. പാചകവാതക വിതരണ മേഖല സ്വകാര്യവല്‍ക്കരിച്ച് കുത്തക കമ്പനികളെ ഏല്‍പ്പിച്ച  തീരുമാനം പിന്‍വലിക്കണമെന്നും അന്യായമായി വര്‍ധിപ്പിച്ച വിലകുറക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്നത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഓരോ ഹോട്ടലിലും അധികമായി വരുന്നത് ഇങ്ങനെ പോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. ധര്‍ണ്ണ സമരം  അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബിജുലാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വിജു മന്ന അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍,ജില്ലാ സെക്രട്ടറി യൂ സുബൈര്‍ , ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, ജില്ലാ ട്രഷറര്‍ അബ്ദുറഹിമാന്‍ പ്രാണിയത്ത് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, ഗഫൂര്‍ സാഗര്‍  ,ജില്ല രക്ഷാധികാരി  മുഹമ്മദ് ഹാജി തൗഫീക്ക് മീനങ്ങാടി,കല്‍പ്പറ്റ യൂണിറ്റ് സെകട്ടറി  ഹാജാഹുസൈന്‍. പി.പോക്കു,എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *