October 14, 2026

54.528 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
IMG_20230322_195112.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. സുൽത്താൻബത്തേരി നൂൽപ്പുഴ പൊൻകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 11 ബി ക്യൂ 4573 രജിസ്റ്റർ നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി റഷീദ് സി പി ,( 34)യെ 54.528 ഗ്രാം എം.ഡി.എം .എയുമായി പിടികൂടി.
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് എം ഡി എം എ പിടികൂടിയത്. എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു .കോഴിക്കോട് ടൗണിൽ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ എന്ന് അന്വേഷണത്തിൽ അറിവായി .10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തത് . പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് – 1 കോടതിയിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , ബിനുമോൻ ,ജലജ , ഷാനിയ, ഡ്രൈവർ അൻവർ എന്നിവർ ഉണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *