March 29, 2024

അഞ്ച് വർഷം; 10 ലക്ഷം പൊതിചോറ് വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ

0
Img 20230323 195355.jpg
കൽപ്പറ്റ: 'വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ' എന്ന മുദ്രാവാക്യമുയർത്തി ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പൊതിച്ചോർ വിതരണം അഞ്ച് വർഷം പിന്നിടുന്നു. ഹൃദയപൂർവ്വം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ 10 ലക്ഷം പൊതിച്ചോറാണ് അഞ്ച് വർഷം കൊണ്ട് നൽകിയത്. മാനന്തവാടി മെഡിക്കൽ കോളേജ് , കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിന്റെ അഞ്ചാം വാർഷിക പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ട്രഷറർ ജിതിൻ കെ ആർ, കെ മുഹമ്മദലി, കെ വിപിൻ, ബബീഷ് , എം രജീഷ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പൊതിച്ചോർ വിതരണത്തിന്റെ അഞ്ചാം വാർഷിക പരിപാടിയുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. സി ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, പി ജംഷീദ് , ബിനീഷ് മാധവ്, വി ഹാരിസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *