March 29, 2024

ഫാസിസം വാഴുന്നിടത്ത് ജനാധിപത്യം വീഴുന്നു: മുസ്ലിം ലീഗ്

0
Eiwzqmy6121.jpg
കല്‍പ്പറ്റ: മോദി പരാമര്‍ശത്തില്‍ സൂറത്ത് മുന്‍സിഫ് കോടതി ശിക്ഷവിധിച്ച രാഹുല്‍ ഗാന്ധിയെ ധൃതിപ്പെട്ട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം, ജനാധിപത്യത്തിന് മേല്‍ ഫാസിസത്തിന്റെ ഇരച്ചുകയറ്റമാണ് വെളിവാക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഫാസിസം വാഴുന്ന കാലത്ത് ജനാധിപത്യം വീഴുന്നുവെന്ന് തെളിയിക്കുന്നതാണ് കോടതിപോലും സാവകാശം നല്‍കിയ കേസിലെ മോദി ഭരണകൂടത്തിന്റെ ദൃതി. കോടതി ഉത്തരവ് പുറത്തുവന്ന ഇന്നലെ മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളെയും പോരാട്ടങ്ങളെയും ഒരു ഫാസിസ്റ്റ് ഭരണകൂടം എവ്വിധം ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്. രാജ്യത്തിന്റെ പവിത്രവും സവിശേഷവുമായ ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അത്യധ്വാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ, മോദി ഭരണകൂടം ഭയക്കുന്നതില്‍ അത്ഭുതമില്ല. വര്‍ഗീയത രാഷ്ട്രീയമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം ഒരു വ്യക്തിയുടെ പാര്‍ലമെന്റംഗം അയോഗ്യമാക്കുന്നതിലൂടെ അവസാനിക്കുന്നതല്ല ഇന്ത്യയിലെ മതേതര ജനാധിപത്യ പോരാട്ടങ്ങള്‍. അതേസമയം രാഹുലിനെ വേട്ടയാടാനുള്ള മോദി ഭരണകൂട ശ്രമങ്ങള്‍ക്കെതിരെ ഏതറ്റം വരെയും പോയുള്ള പ്രതിഷേധങ്ങള്‍ക്ക് മുസ്്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *