സ്വീകരണം നൽകി

കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ ഫാ. ഡേവിഡ് ആലുങ്കലിന് സ്വീകരണം നൽകി. ശ്രേയസ് പൂതാടി യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേണിച്ചിറയിൽ ലീഡ് ബാങ്ക് പ്രതിനിധി വിജില ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സാക്ഷരതയെ കുറിച്ച് ജിലി ജോർജ് ക്ലാസ് എടുത്തു. ശ്രേയസ് കോഡിനേറ്റർ കെ. ഓ.ഷാൻസൺ, മേഴ്സി ദേവസ്യ, ലതികാ സജീന്ദ്രൻ,ജീന മാത്യൂസ്, ഗംഗ സുരേഷ് എന്നിവർ പ്രസംഗിച്ചു.



Leave a Reply