June 26, 2026

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

0
IMG_20230326_175807.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജനാധി പത്യം കശാപ്പ്‌ ചെയ്യുന്ന വിധത്തിൽ, തിടുക്കത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംഘ പരിവാറിനെതിരെയും, കോർപ്പറേറ്റുകൾക്ക് എതിരെയും സംസാരിക്കുന്നവരെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിൽ യോഗം ശക്തമായി അപലപിച്ചു. പഞ്ചായത്ത് തലത്തിൽ പ്രതിഷേധം സങ്കടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷത  വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് സ്വാഗതവും, അഡ്വ. പടയൻ റഷീദ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, കടവത് മുഹമ്മദ്‌, കൊച്ചി ഹമീദ്, കെ. ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, പി. കെ. അബ്ദുൽ അസീസ്, നസീർ. കെ. എ, പി. സി. ഇബ്രാഹിം ഹാജി, ടി. മൊയ്‌ദു, എം. സുലൈമാൻ, അഹമ്മദ്‌ കുട്ടി, കുനിയൻ അസീസ്, സിദീഖ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *