June 2, 2023

കെപ്കോ ആശ്രയ പദ്ധതി വൈത്തിരിയില്‍ തുടങ്ങി

0
IMG_20230328_190824.jpg
 വൈത്തിരി :സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ അശരണരായ വിധവകള്‍ക്കായി നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എസ്.പി.ഡി.സി ചെയര്‍മാന്‍ കെ. മൂര്‍ത്തി അധ്യക്ഷത വഹിച്ചു. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുക, വിധവകള്‍ക്ക് കൈതാങ്ങാവുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളായ 850 ഓളം പേര്‍ക്ക് 10 മുട്ട കോഴിയും 3 കിലോ തീറ്റയും മരുന്നും ഉള്‍പ്പടെ 1600 രൂപയുടെ ആനുകൂല്യം ലഭ്യമാക്കി. ചടങ്ങില്‍ കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി സെല്‍വകുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ തോമസ്, ഒ. ജിനിഷ, വാര്‍ഡ് മെമ്പര്‍മാരായ ജോഷി വര്‍ഗ്ഗീസ്, മേരിക്കുട്ടി മൈക്കിള്‍, കെ. ഹേമലത, പി.കെ ജയപ്രകാശ്, ബി. ഗോപി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *