June 28, 2026

യു ഡി എഫ് പ്രതിഷേധസംഗമം നാളെ

0
eiHJCLE36476.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ ഇന്‍ ചാര്‍ജ് എം എ ജോസഫ് എന്നിവര്‍ അറിയിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തും. യു ഡി എഫിന്റെ സംസ്ഥാന, ജില്ലാനേതാക്കളടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ സംഗമത്തില്‍ പങ്കെടുക്കും. നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ ജനാധിപത്യം കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ വേറിട്ടുനിര്‍ത്തിയിരുന്ന ഭരണഘടന പോലും ദുരുപയോഗം ചെയ്യുന്ന അതിഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാഹുല്‍ഗാന്ധി എം പിക്കെതിരായ നടപടികളെല്ലാം ആസൂത്രിതമായിരുന്നുവെന്ന സംശയങ്ങളാണ് നടന്ന ഓരോ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തില്‍ കേസ് കൊടുത്തത് മുതല്‍ വിധി വന്നതിന് പിന്നാലെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയതും, ഔദ്യോഗികവസതി ഒഴിയാന്‍ അവശ്യപ്പെട്ടതും വരെ ഇതിന്റെയെല്ലാം ഭാഗമാണ്. ഫാസിസ്റ്റ്, ഏകാധിപത്യഭരണത്തില്‍ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവിശ്വാസികള്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യു ഡി എഫ് യോഗം തീരുമാനിച്ചിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇത് സംബന്ധിച്ച ആലോചനായോഗത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പി പി ആലി, റസാഖ് കല്‍പ്പറ്റ, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്‍, സി ജെ വര്‍ക്കി തുടങ്ങിയവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *