എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് നേടിയവരെ അനുമോദിച്ച് അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് നേടിയ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ അനുമോദിച്ചു.
വയനാടിന്റെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് എം എല്‍ എ കെയറിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പാര്‍ക്ക്.
പത്തു പദ്ധതികളാണ് സ്പാര്‍ക്കിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. അതില്‍ ബിയൊണ്ട് ദി ഹോറിസോൺ എന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നടത്തുന്നത്. സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷം കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്ക്കൂളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് പരീക്ഷക്കുള്ള പരിശീലനം നടത്തിവരുകയാണ്. കല്‍പ്പറ്റയില്‍ 2020ല്‍ 17 വിദ്യാര്‍ത്ഥികള്‍ മാത്രം വിജയിച്ച എന്‍.എം.എം.എസ് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം 34 വിദ്യാര്‍ത്ഥികളായും ഈ വര്‍ഷം അത് 45 വിദ്യാര്‍ത്ഥികളായും ഉയര്‍ന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ടെന്ന് എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം നൂറോളം വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ചിട്ടുള്ളത്. അതില്‍ പകുതിയോളം കല്‍പ്പറ്റ നിയോജക മണ്ഡലത്തിലാണ്. അതോടൊപ്പം തന്നെ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി.
കഴിഞ്ഞവര്‍ഷം നല്കിയ സി.യു.ഇ.ടി പ്രവേശന പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി പത്തോളം വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം ഉറപ്പാക്കുകയും മറ്റുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടി ക്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിയമപഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്
പരിശീലനത്തിന്റെ ഭാഗമായി എസ് ടി വിഭാഗത്തില്‍നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിയമ പഠനത്തിന് അര്‍ഹരായത് സ്പാര്‍ക്ക് പദ്ധതിയുടെ അഭിമാനാര്‍ഹമായ നേട്ടമാണ്.
ഈ വര്‍ഷത്തെ സിയുഇടി – സിഎൽഎടി പരിശീലന പദ്ധതിക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്ക്രീനിംഗ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പരിശീലനവും നല്കി വരുന്നുണ്ട്. സ്ക്രീനിംഗ് ടെസ്റ്റും ഇന്റര്‍വ്യൂ നടത്തിയതിനു ശേഷം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ പരിശീലനം നല്‍കുന്നത് ഇതോടൊപ്പം തന്നെ സ്പാര്‍ക്ക് പദ്ധതിയുടെ അനുബന്ധ പദ്ധതിയായ ഒപ്പം ഒപ്പത്തിനൊപ്പം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്കും, കോളേജുകള്‍ക്കും, കെട്ടിടവും, ലാപ്ടോപുകള്, പ്രൊജക്ടറുകള്‍, വാട്ടര്‍ പ്യുരിഫയര്‍, ഡെസ്ക്, ബെഞ്ച് തുടങ്ങിയവ നല്കി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്സില്‍ വെച്ചു നടന്ന ചടങ്ങില്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ വിദ്യാര്‍ത്ഥികളേയും, രക്ഷകര്‍ത്താക്കളേയും അനുമോദിച്ചു. സ്പാര്‍ക്ക് കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു, ബിനീഷ് കെ ആര് സ്വാഗതവും സെബാസ്റ്റ്യന്‍ വി ജെ നന്ദിയും പറഞ്ഞു. ഷാജി തദേവ്വൂസ്, മജീദ് വട്ടക്കാരി, ഇ വി എബ്രഹാം, എന്‍സ്കൂള്‍ സി ഇ ഒ മുഹമ്മദ് യാസീന്‍ തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply