സി. എച്ച് . മൊയ്‌തു അനുസ്മരണവും റംസാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു

തരുവണ : തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സി. എച്ച് . മൊയ്‌തു അനുസ്മരണവും, റംസാൻ കിറ്റ് വിതരണവും നടത്തി.റംസാൻ കിറ്റ് ശാഖ ഭാരവാഹികളെ ഏൽപ്പിച്ചു കൊണ്ട് തരുവണ പള്ളി ഖത്തീബ് ഉദ്ഘാടനം ചെയ്തു. മായൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. മമ്മൂട്ടി സ്വാഗതവും പി. കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, കെ. സി. ആലി,കെ. ടി. മമ്മൂട്ടി, ജാഫർ വാഫി, സി. മമ്മുഹാജി, ദയരോത് അമ്മദ് തങ്ങൾ, കെ. ഇബ്രാഹിം ഹാജി, പി. നാസർ, എം. അബ്ദുള്ള,കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply