June 2, 2023

സമൂഹമാധ്യമങ്ങളിൽ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണാഭരണം കവരുന്ന പ്രതി അറസ്റ്റിൽ

0
20230402_141832.jpg
തരുവണ: കൊടുവള്ളി സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഒരു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്ന പരാതിയില്‍ കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ തരുവണ സ്വദേശി അറസ്റ്റിലായി. വൈശ്യന്‍ വീട്ടില്‍ മുക്താര്‍ ആണ് പിടിയിലായത്. സാമ്പത്തിക പരാധീനതകളുള്ള യുവതികളെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുകയുമാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിനിയുടെ ഒരു പവന്‍ സ്വര്‍ണ്ണാഭരണമാണ് പ്രതി കൈക്കലാക്കിയത്. ഇത് വില്‍പ്പന നടത്തിയ കല്‍പ്പറ്റയിലെ ജ്വല്ലറിയില്‍ നിന്ന് പോലീസ് തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്തു. നേരത്തെ വയനാട് അമ്പലവയലിലെ വിധവയോടും മകളോടും സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തിയ പ്രതി നാലര പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും അപഹരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലും സമാന രീതിയില്‍ നിരവധി യുവതികള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.എസ് ഐ മാരായ അനൂപ് അരീക്കര, ബേബി മാത്യു, സീനിയര്‍ സി പി ഒ മാരായ ലിനീഷ്, ഷഫീഖ് നീലിയാനിക്കല്‍, ഡ്രൈവര്‍ ജനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *