June 2, 2023

യാത്രയയപ്പ് നൽകി

0
20230402_134249.jpg
കൽപ്പറ്റ: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ ചെയർമാൻ രാജൻ ബാബു, കൺവീനർ ചന്ദ്രൻ, ഫിലിപ് സെബാസ്റ്റ്യൻ എന്നിവർക്ക് അസോസിയേഷൻ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കൽപ്പറ്റ ഡി.സി. സി. ഓഫീസിൽ വച്ചു നടന്ന ചടങ്ങ്, ഡി.സി. സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മാറിയ കാലഘട്ടത്തിൽ അധ്യാപക സംഘടനകൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും. ഇടത് സർക്കാർ പൊതുവിദ്യാഭ്യാസം നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് സംരക്ഷിച്ചു നിർത്തേണ്ടത് ഉത്തരവാദിത്വമുള്ള അധ്യാപക സംഘടനകളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോണി ജേക്കബ്, എയിഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കെ ആർ എന്നിവരെ ആദരിച്ചു. ഹയർസെക്കൻഡറി മേഖലയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ യുള്ള പ്രതിക്ഷേധത്തിന്റെ ഭാഗമായി മൂല്യനിർണയം ആരംഭിക്കുന്ന ഏപ്രിൽ 3 ന് കറുപ്പ് വസ്ത്രം അണിഞ്ഞ് പ്രതിക്ഷേധിക്കാനും , യോഗം തീരുമാനിച്ചു. പി എ ജലീൽ അധ്യക്ഷത വഹിച്ചു, റോണി ജേക്കബ് സ്വാഗതവും, ബിനീഷ് കെ ആർ നന്ദിയും പറഞ്ഞ യോഗത്തിൽ എബ്രഹാം ഇ വി, സിജോ കെ പൗലോസ്, പി.സഫ്‌വാൻ , ടി. ജി. സജി എന്നിവർ സംസാരിച്ചു.  എഫ് എച്ച് എസ് ടി എ പുതിയ ജില്ലാ ഭാരവാഹികളായി. ചെയർമാൻ- ബിനീഷ് കെ ആർ (എ എച് എസ് ടി എ)
കൺവീനർ – റോണി ജേക്കബ് (എച് എസ് എസ് ടി എ) വൈസ് ചെയർമാൻ- ദിനേശ് കുമാർ (കെ എ എച് എസ് ടി എ)
ട്രഷറർ – പി എ ജലീൽ (കെ എച് എസ് ടി യു)എന്നിവരെ തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *