September 17, 2026

എടവക ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പത്മശ്രീ രാമനെ ആദരിച്ചു

0
IMG_20230404_131058.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : പത്മശ്രീ പുരസ്കാര ജേതാവും പ്രസിദ്ധ പൈതൃക നെൽ വിത്ത് സംരക്ഷകനും എടവക പഞ്ചായത്ത് നിവാസിയുമായ ചെറുവയൽ രാമനെ എടവക ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.
പഞ്ചായത്ത് മിറ്റിംഗ് ഹാളിൽ ചേർന്ന അനുമോദന യോഗം പ്രസിഡണ്ട് എച്ച്.ബി .പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി , ശിഹാബ് അയാത്ത്, മെമ്പർമാരായ ബ്രാൻ അഹമ്മദ് കുട്ടി, എം.പി. വത്സൻ , വിനോദ് തോട്ടത്തിൽ, സന്തോഷ്.സി.എം, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇഫ്ത്താർ സംഗമവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *