August 26, 2026

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം ലക്ഷം ദീപ സമർപ്പണം ഏപ്രിൽ എട്ടിന്

0
IMG_20230405_172128.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജില്ലയിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രമായ
മാനന്തവാടി ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം ലക്ഷം ദീപ സമർപ്പണം ഏപ്രിൽ 8 ന് വിവിധ പരിപാടികളോടെ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ. കുമാരൻ നമ്പൂതിരിപാടിന്റെ നേതൃത്വത്തിൽ ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച കൃഷ്ണ ദ്വിതീയ ദിവസം ദീപം തെളിയിക്കുകയും അന്നേ ദിവസം ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. ഉദയാസ്തമന പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഒ.വി. സജീവൻ, പ്രവീൺ ടി രാജൻ, ടി.കെ. ജനാർദനൻ, കെ.സുരേഷ് ബാബു, കെ. സന്തോഷ് കുമാർ, കെ.കെ.സുജാത, എ.കെ.ആനന്ദം തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *