May 8, 2024

രാജ്യത്തെ ഫാസിസ്റ്റ് അടിമത്വത്തിലേക്ക് നയിക്കാന്‍ ആര്‍ എസ് എസ് , ബി ജെ പി ശ്രമത്തെ ചെറുക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം

0
Img 20230405 172417.jpg
കല്‍പ്പറ്റ : ജനാധിപത്യ സൗകര്യം പ്രയോജനപ്പെടുത്തി രാജ്യത്തെ ഫാസിസ്റ്റ് അടിമത്ത്വത്തിലേക്ക് ക്രമേണ നയിച്ച് ഭരണഘടനയെയും , മതേതരത്വത്തിനും ചരമക്കുറിപ്പെഴുതാനുള്ള ആര്‍ എസ് എസ് , ബി ജെ പി ഭരണ ഗൂഢശ്രമത്തെ സന്ധിയിലാത്ത ഒറ്റയാള്‍ പോരാട്ടം നയിക്കുന്ന, ഐതിഹാസിക ഭാരത് ജോഡോ നായകന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ല കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റി ആഹ്വാനം ചെയ്ത കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും കെ പി സി സി മെബര്‍ കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികള്‍ പി.എം ബെന്നി, വി.റ്റി.തോമസ്, ബൈജു ചാക്കോ , സാലി റാട്ട കൊല്ലി, നാരായണവാര്യര്‍, കെ. ജെ.ജോണ്‍ , വിജയന്‍ തോമ്പ്രാകുടി, കെ.എം . കുര്യാക്കോസ്, ആര്‍.രാജന്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഇ.വി.എബ്രഹാം, ബാബു പന്നികുഴി , വിനോദ് കല്‍പ്പറ്റ , വി.വി.രാജു , വിന്‍സെന്റ് തവിഞ്ഞാല്‍, സി.ജെ. ഷാന്റി, റീന ജോര്‍ജ് , ബിജു കരണി, നാരായണന്‍ കോളേരി, സെബാസ്റ്റ്യന്‍ കോട്ടൂര്‍ , പി.ജെ. ജീന്‍സന്‍ ,ഷംസുദീന്‍ അരപ്പറ്റ , ആന്റെണി , വിനോദ് നീലിമല ,പ്രമോദ് തൃക്കൈപ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *