May 7, 2024

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ചുവടുറപ്പിക്കാന്‍ സഹായവുമായി ക്രിയേറ്റീവ് മാര്‍ക്കറ്റ്

0
Img 20230405 172032.jpg

മാനന്തവാടി : കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ സഹായവുമായി ക്രിയേറ്റിവ് മാര്‍ക്കറ്റ്. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ ഗുണമേന്‍മ ഉറപ്പ് വരുത്തി,  ആകര്‍ഷകമായ പാക്കിംങ്-ലേബലിംങ് പൂര്‍ത്തിയാക്കി ക്രിയേറ്റീവ് മാര്‍ക്കറ്റ് വഴി  വിപിണിയിലേക്കെത്തിക്കും. വിവിധ ചന്തകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോള്‍സെയില്‍ ആന്റ് റീട്ടേയില്‍ ഷോപ്പുകള്‍ വഴിയാണ് വിപണനം നടത്തുക. ആദ്യഘട്ടത്തില്‍ തിരുനെല്ലി റൈസ് എന്ന പേരില്‍ ജീരകശാല അരിയും,വയനാടന്‍ മധുരം എന്ന പേരില്‍ കാട്ടുതേനും,   വിവിധ തരം അച്ചാറുകള്‍, പലഹാരങ്ങള്‍, കറിപൊടികള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഹാന്‍ലൂമുകള്‍ എന്നിവ വിപണിയിലെത്തിക്കും.
 സംസ്ഥാനത്തെ പ്രളയംബാധിച്ച 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ റീബിള്‍ഡ് കേരള വഴി
നിലവില്‍ സാധിക കുടുംബശ്രീ പദ്ധതിയായ സാധിക ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പ്  പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭത്തെ കുറിച്ചുള്ള  അവബോധം, പരിശീലനങ്ങള്‍, സാമ്പത്തീക സഹായമൊരുക്കല്‍, വിവിധ ലൈസന്‍സുകള്‍ സംരംഭക്ക് ഒരുക്കിനല്‍കുന്ന എന്നിവയായിരുന്നു സാധികയുടെ ലക്ഷ്യം.  എന്നാല്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് ക്രിയേറ്റീവ് മാര്‍ക്കറ്റ് എന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുകളിലേക്കു കൂടി എത്തിക്കുന്നത്. ജില്ലയില്‍  മാനന്തവാടി  ബ്ലോക്കുകളിലാണ് ക്രിയേറ്റീവ് മാര്‍ക്കറ്റിന്റെ സേവനം ലഭ്യമാകുന്നത്. കല്‍പ്പറ്റ, ബത്തേരി ബ്ലോക്കിലേക്കും കൂടി ക്രിയേറ്റിവ് മാര്‍ക്കറ്റിന്റെ സേവനം വ്യാപിപ്പിക്കും. മാനന്തവാടി ബ്ലോക്കിലെ ക്രിയേറ്റീവ് മാര്‍ക്കറ്റിന്റെ   ലോഗോ പ്രകാശനം കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ബാലസുബ്രഹ്മണ്യം നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍  സലീന കെ.എം,  സൗമിനി പി, ശാന്താ രവി, ഹുദൈഫ് പി,ശ്രുതി രാജന്‍, വിഷ്ണു കൊല്ലം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *