August 26, 2026

ലോക ആരോഗ്യ ദിനം : സൗജന്യ ഹെൽത്ത് ചെക്കപ്പും ബോധവൽക്കരണവും നടത്തി

0
IMG_20230406_153653.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ മുദ്രാവാക്യമായ “എല്ലാവർക്കും ആരോഗ്യം” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ജെ.സി.ഐ. കൽപ്പറ്റയും സംയുക്തമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച സൗജന്യ ഹെൽത്ത് ചെക്കപ്പും ബോധവൽക്കരണവും
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം മെഡിസിൻ മേധാവി ഡോ. സുദർശൻ ബി.പി. ഉദ്ഘാടനം ചെയ്തു. ജെസിഐ കൽപ്പറ്റ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എ ജി എം ഡോ.ഷാനവാസ് പള്ളിയാൽ, ഡോ. പാർവണേന്ദു എം, ഡോ. നൂർജഹാൻ എസ് , ഇ.വി. അബ്രഹാം, ടി.എൻ. ശ്രീജിത്ത്, ബി.മുഹമ്മദ് ബഷീർ,മുഹമ്മദ് സക്കറിയ, സംഗീത സി.ജി., റെനിൽ മാത്യൂസ്, സജീഷ് കുമാർ എം, ഷാജി പോൾഎന്നിവർ സംസാരിച്ചു. മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി സൗജന്യമായി ഷുഗർ, ബ്ലഡ്‌ പ്രഷർ എന്നിവ നോക്കുകയുണ്ടായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *