August 27, 2026

ഹൃദയം നിറച്ച് പീസ് വില്ലേജിൽ ഹരിത സംഗമം

0
IMG_20230408_192559.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പടിഞ്ഞാറത്തറ പഞ്ചായത്ത് എം എസ് എഫ് ഹരിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ ക്യാമ്പയിന്റെ ഭാഗമായി 'സമ്മിലൂനി' ഹരിത സംഗമം പിണങ്ങോട് പീസ് വില്ലേജിൽ വച്ച് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡന്റ് റഹ്മത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി. 
ഏവരാലും ഉപേക്ഷിക്കപ്പെട്ട് പീസ് വില്ലേജിന്റെ തണലിൽ സംരക്ഷിച്ചുവരുന്ന പീസ് വില്ലേജ് കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം പാടിയും പറഞ്ഞും 
വിശേഷങ്ങൾ പങ്കുവെച്ചു. കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി.കെ ഗഫൂർ, ഹരിത ജില്ലാ സെക്രട്ടറി സാജിത മുട്ടിൽ, പീസ് വില്ലേജ് പി ആർ ഓ കെസിയ മരിയ, അസിസ് പേരാൽ, സി എ ബഷീർ തുടങ്ങിയവർ സംസാരിച്ചു. ഹരിത പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ഷെറിൻ സ്വാഗതവും ഫസ്ന ഷെറിൻ നന്ദിയും പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *