November 10, 2026

നാപ്കിന്‍ ഫ്രീ സിറ്റി പദ്ധതി: മെനുസ്ട്രല്‍ കപ്പ് വിതരണം നടത്തി

0
20230412_180242.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്ത്രീസൗഹൃദ പദ്ധതികളുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭ പ്രഖ്യാപിച്ച നാപ്കിന്‍ ഫ്രീ സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് സൗജന്യമായി മെനുസ്ട്രല്‍ കപ്പ് വിതരണം നടത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് മെനുസ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്നത്. സ്ത്രീ സൗഹൃദ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഷീ ലോഡ്ജ്, നഗര കവാടങ്ങളില്‍ കണ്ടൈനര്‍ ടോയിലറ്റ്, കഫ്ത്തീരിയ തുടങ്ങിയ പദ്ധതികളും നഗരസഭ ഇതോടൊപ്പം വിഭാവനം ചെയ്യുന്നു.മെനുസ്ട്രല്‍ കപ്പ് വിതരണോല്‍ഘാടനം നഗരസഭാ ചെയര്‍മാന്‍ കെയം തൊടി മുജീബ് നിര്‍വ്വഹിച്ചു.നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.അജിത പദ്ധതി വിശദീകരിച്ചു. ജെ.പി.എച്ച്.എന്‍ ഖമറുന്നിസ ക്ലാസെടുത്തു.എച്ച്.ഐ ബിനു .എസ് , നഗരസഭാ കൗണ്‍സിലര്‍മാരായ പി. അബ്ദുള്ള, രാജാറാണി തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും, സിസ്റ്റര്‍ ജെസി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *