September 19, 2026

കുര്യന്‍ റോഡ് ഉദ്ഘാടനം ചെയ്തു

0
20230412_180634.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കിടങ്ങില്‍ ഡിവിഷനിലെ കുര്യന്‍ റോഡ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി.എസ് ലിഷ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. റഷീദ്, നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, പ്രദേശവാസികളായ സി.ആര്‍ മനോജ്, ദീപക് ബാബു, ജാന്‍സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി 4.45 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *