June 6, 2026

പട്ടികവർഗ ഫണ്ടിൽ തിരിമറി നടത്തിയ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കണം:യൂത്ത് കോൺഗ്രസ്‌

0
eiH6LDC54916.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 2022- 23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച പട്ടികവർഗ സങ്കേതങ്ങളിലെ ലൈബ്രറികൾക്കുള്ള ഫർണിച്ചർ വിതരണം ആരംഭിക്കുന്നതിന് മുൻപ് സർക്കാർ ഏജൻസിക്ക് പണം കൈമാറിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന 13 ലൈബ്രറികൾക്ക് ഫർണിച്ചർ നൽകുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുമാണ്.പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫർണിച്ചറുകളുടെ വിതരണം ആരംഭിക്കുന്നതിനു മുൻപ് അഞ്ച് ലക്ഷം രൂപ സർക്കാർ ഏജൻസിക്ക് കൈമാറിയെന്നും വിതരണം ചെയ്യാത്ത ഫർണിച്ചറിന് പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് പണം നൽകിയ നടപടി ഭരണസമിതിയുടെ നയമാണ് വ്യക്തമാക്കുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് വരുംദിവസങ്ങളിൽ ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റിന് എതിരെ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും. സുൽത്താൻബത്തേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *