രാഹുൽ ഗാന്ധിയുടെ അയോഗ്യത കേസ് സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ അയോഗ്യത കേസ് സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. രണ്ടുവർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കുറ്റക്കാരൻ എന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമേ നഷ്ടപ്പെട്ട എം പി സ്ഥാനം രാഹുലിന് തിരികെ ലഭിക്കുകയുള്ളൂ. ഇന്നത്തെ വിധി എതിരായാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപക്ഷേ വയനാട്ടിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. രണ്ടുവർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു.






Leave a Reply