June 6, 2026

പയ്യമ്പള്ളി പ്രദേശത്ത് മാവേലി സ്റ്റോര്‍ അനുവദിക്കണം : സി. പി.ഐ

0
IMG_20230413_124750.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന പയ്യമ്പള്ളി പ്രദേശത്ത് മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. നിലവില്‍ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടി മാവേലി സ്റ്റോറിനെയാണ് ആശ്രയിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ദൈനംദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് മാവേലി സ്റ്റോറുകളെയാണ്. ചെറൂര്‍, കുറുക്കമൂല, മുട്ടങ്കര, പുതിയിടം, പ്രദേശങ്ങളിലെ ആളുകള്‍ക്ക് പയ്യമ്പള്ളിയില്‍ മാവേലി സ്റ്റോര്‍ അനുവദിക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദം ആയിരിക്കും. ഗോത്ര വിഭാഗത്തില്‍ പെട്ടവരും കര്‍ഷകരും തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് പയ്യമ്പള്ളി. ആയതിനാല്‍ എത്രയും പെട്ടെന്ന് പയ്യമ്പള്ളിയില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന് സിപിഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ സി ജെ അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി വിജയന്‍, ശശ മുട്ടങ്കര,ജ്യോതിഷ് വി,ഷിബു കൊയിലേരിതുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *