September 17, 2026

അംബേദ്കർ അനുസ്മരണം നടത്തി

0
20230414_163329.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ തന്നെ അഖണ്ഡഭാരതത്തിനായി നിലകൊള്ളുകയും നാനാ ജാതി മതസ്ഥരും ഏകാേദര സഹോദരങ്ങളായി ജീവിക്കാന്‍ നിയമ സാധുതയൊരുക്കുകയും ചെയ്ത ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 132 -ാം ജന്മദിനം ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് അംബേദ്കറുടെ ഛായാചിത്രത്തിന് മുമ്പില്‍ ഭദ്രദീപം കൊളുത്തി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.വി. ശശി അധ്യക്ഷനായിരുന്നു. ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചന്‍, മുന്‍ കെ.പി.സി.സി. അംഗം വി.എ. മജീദ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി നിസി അഹമ്മദ്, ഇ.എ. ശങ്കരന്‍, കെ.എസ് യു ജില്ലാ പ്രസിഡന്‍ഡ് ഗൗതം ഗോകുല്‍ദാസ്, ആര്‍. രാജന്‍, അബ്രഹാം . ഇ.വി,
കെ. ശശികുമാര്‍, ആര്‍. രാമചന്ദ്രന്‍, രാംകുമാര്‍ സൂചിപ്പാറ, അനീഷ് പടിഞ്ഞാറത്തറ, ഷാജി മേപ്പാടി, മിനി കെ, ഉഷ സിന്ധു, സജീവന്‍ കെ.വി, ഉമേഷ് അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *