May 17, 2026

ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

0
20230415_122616.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ നിര്‍ദ്ധനരായ പാലിയേറ്റിവ് പരിചരണത്തിലുളള 122 രോഗി കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി. പഞ്ചായത്ത് സപ്പോര്‍ട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ ആദ്യകാല പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് കിറ്റ് കൈമാറി നിര്‍വഹിച്ചു. പാലിയേറ്റിവ് ചെയര്‍മാന്‍ കെ.ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ്, മെമ്പര്‍ അനിഷ്, ഡോക്ടര്‍മാരായ അനിത, ഷെരീഫ്, എച്ച്.ഐ അജിത്, ജെ.എച്ച്.ഐ ഷിബു, പാലിയേറ്റിവ് നഴ്‌സ് റോസ്ലി, വൊളണ്ടിയര്‍ മുകുന്ദന്‍, ഹാരിസ് ടി പി, പാലിയേറ്റിവ് സപ്പോര്‍ട്ടിംഗ് കമ്മറ്റി കണ്‍വീനര്‍ ജിജി ജോസഫ്, കമ്മറ്റി മെമ്പര്‍ അബ്ദുള്‍ ഗഫൂര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *