May 17, 2026

വികസനോത്സവം ഉദ്ഘാടനം ചെയ്തു

0
IMG_20230419_112156.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന വികസനോത്സവത്തിന്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂല്‍പ്പുഴ കോളൂര്‍ കോളനിയില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ അവധിക്കാലങ്ങളെ മാറ്റുന്നതിന് വേണ്ടിയാണ് വികസനോത്സവം സംഘടിപ്പിക്കുന്നത്.
 വികസനോത്സവത്തിന്റെ ഭാഗമായി ബത്തേരി പട്ടിക വര്‍ഗ്ഗ ഓഫീസിന്റെ കീഴില്‍ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ കോളനികളിലെ പഠനമുറികള്‍, സാംസ്‌കാരിക നിലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ കലാകായിക പരിപാടികള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, അംബേദ്കര്‍ ജയന്തി ദിനാഘോഷം, ഡോക്യുമെന്ററി പ്രദര്‍ശനം, ശുചീകരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
    വികസനോത്സവത്തിന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ ലഘുനാടകം, കലാപരിപാടികള്‍ എന്നിവ വേറിട്ടതായി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡണ്ട് എന്‍.എ ഉസ്മാന്‍, വാര്‍ഡ് മെമ്പര്‍മാരായ എ കെ ഗോപിനാഥന്‍, കെ എം സിന്ധു , ഷീന കളപ്പുരക്കല്‍, ദിനേശ് കുമാര്‍, എം സി അനില്‍ അനീഷ് പിലാക്കാവ്, ബാലന്‍ , ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാരായ ജി പ്രമോദ്, സി ഇസ്മായില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ടി സുഹറ, സോഷ്യല്‍ വര്‍ക്കര്‍ പ്രജോദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *