May 15, 2024

211ാംമത് രാമന്‍നമ്പി സ്മൃതിദിനാചരണം 30 ന് ബത്തേരിയില്‍: സുജയാപാര്‍വതി ഉദ്ഘാടനം ചെയ്യും

0
Img 20230419 114057.jpg

ബത്തേരി : വൈദേശിക ശക്തിക്കെതിരെ പോരാടി വീരമൃത്യു വരിച്ച 1812ലെ ഗിരിവര്‍ഗ്ഗ പോരാട്ടത്തിലെ നായകനായ രാമന്‍നമ്പിയുടെ 211മത് സ്മൃതി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ ആസാദി കാ അമൃത മഹോത്സവ് വയനാട് ജില്ലാ സമിതിയും വയനാട് പൈതൃക സംരക്ഷണ കര്‍മ്മസമിതിയും തീരുമാനിച്ചു.
 ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് ബത്തേരിക്കടുത്തുളള ചെതലയത്ത് പ്രത്യേകം സജ്ജമാക്കിയ രാമന്‍നമ്പി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അവിടെ നിന്നും സ്വാഭിമാന ബൈക്ക് റാലി ആരംഭിക്കും. തുടര്‍ന്ന് 3മണിക്ക് ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിക്കുന്ന സ്മൃതി യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കുചേരും.
 4മണിക്ക് ബത്തേരി സ്വതന്ത്രമൈതാനിയില്‍ 211മത് രാമന്‍നമ്പി സ്മൃതി സമ്മേളനം ആരംഭിക്കും. സമ്മേളനം പ്രമുഖ മാധ്യമപ്രവര്‍ത്തക സുജയാപാര്‍വതി ഉദ്ഘാടനം ചെയ്യും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യ പ്രഭാഷണം നടത്തും. ചരിത്രകാരനായ വി. കെ.സന്തോഷ് കുമാര്‍ രാമന്‍ നമ്പിയെ അനുസ്മരിച്ച് സംസാരിക്കും.ആസാദി കാ അമൃത മഹോത്സവ് വയനാട് ജില്ല സമിതി ചെയര്‍മാന്‍ ഡോ. ഡി.ഡി സഗ്‌ദേവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സമിതി അധ്യക്ഷന്‍ റിട്ട. കേണല്‍ ഡോ. രവീന്ദ്രബാബു, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് വി. ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. വിവിധ വനവാസി സമൂഹങ്ങളിലെ കാരണവന്മാര്‍ ചടങ്ങിന് ഭദ്രദീപം തെളിയിക്കും.ആസാദി കാ അമൃത മഹോത്സവ് വയനാട് ജില്ലാ സമിതി സംയോജകന്‍ സി. കെ. ബാലകൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം. ശശികുമാര്‍ നന്ദിയും പ്രകാശിപ്പിക്കും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. അനുസ്മരണ സമ്മേളനത്തിനുശേഷം പി.കെ. കാളന്‍ സ്മാരക ഗോത്രകലാ പഠന ഗവേഷണ കേന്ദ്രം അവതരിപ്പിക്കുന്ന നാട്ടുഗദ്ദികയും അരങ്ങേറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *