കഞ്ചാവുമായി യുവാവ് പിടിയിൽ
പെരിക്കല്ലൂർ : 'കെമു ' ഭാഗമായി നടത്തിയ പരിശോധനയിൽ പെരിക്കല്ലൂരിൽ വെച്ച് കഞ്ചാവുമായി യുവാവിനെ പിടികൂടി. സർക്കാരിന്റ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ചെക്ക് പോസ്റ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനയാണ് കോഴിക്കോട് പന്തിരാങ്കാവ് സ്വദേശി ഷാനവാസ് (30)നെ പിടികൂടിയത് .
പരിശോധനയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് ഇ.ബി, ജ്യോതിഷ് മാത്യു എന്നിവർ പങ്കെടുത്തു.






Leave a Reply