November 11, 2026

തിന്മകളെ നന്മ കൊണ്ട് നേരിടണം : ഐ.എസ്.എം ജില്ലാ പ്രസിഡണ്ട്

0
IMG-20230422-WA0017.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പരിയാരം: തിന്മകളെ നന്മ കൊണ്ട് നേരിടാന്‍ വിശ്വാസികള്‍ക്കാകണമെന്നും വെറുപ്പിനെ മാനവികത കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും ഐ.എസ്.എം വയനാട് ജില്ല പ്രസിഡണ്ട് ഹാസില്‍ മുട്ടില്‍ ആവശ്യപ്പെട്ടു. പരിയാരം ഈദ് ഗാഹിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. റമളാനില്‍ കൈവരിച്ച വിശുദ്ധി നിലനിര്‍ത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേര്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *